കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻഡിപിഎസ് കേസുമായി ബന്ധപ്പെട്ട് പിടികൂടിയ മയക്കുമരുന്നുകളും ലഹരി വസ്തുക്കളും നശിപ്പിച്ചു. വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകളാണ് നശിപ്പിച്ചത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ചെയർമാനും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രേമചന്ദ്രൻ, നാർകോട്ടിക് സെൽ ഡിവൈഎസ്പി ഷജു ജോസഫ് എന്നിവർ അംഗങ്ങളുമായ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. വിവിധ കേസുകളികളിലായി പിടിച്ചെടുത്ത 14.43 കി.ഗ്രാം കഞ്ചാവ്, 211.42 ഗ്രാം മേത്താഫിറ്റാമിൻ, 415.58 ഗ്രാം എംഡിഎംഎ, 4.02 കി.ഗ്രാം ഹാഷിഷ് ഓയിൽ, 4 കഞ്ചാവ് ചെടി എന്നിവയാണ് നശിപ്പിച്ചത്.
Police destroy seized drugs




















